Thursday 9 February 2017

ഭ്രാന്തന്റെ ആത്മഹത്യ കുറിപ്പ്



എന്നെ ഭ്രാന്തനാക്കിയ എല്ലാവര്ക്കും സ്നേഹത്തോടെ ...
ഇന്നാണ് എന്റെ ഭ്രാന്ത് മാറിയത് ഇന്നത്തോടെ ഭൂമിയിലെ ബുദ്ധിജീവികളുടെ ഇടയിലെ എന്റെ ഈ ജീവിതവും അവസാനിക്കും,, നിങ്ങളെ ബുദ്ദിജീവികൾ എന്ന് വിളിക്കേണ്ടി വന്നതിൽ ഖേദിക്കുന്നു സഹജീവികളോട് സ്നേഹവും കരുണയും കാണിക്കാൻ അറിയാത്തവരെങ്ങനെ ബുദ്ദിയുള്ളവരാവും ?
ഓർമയുടെ നീർച്ചാലുകൾ എനിക്ക് അന്യമായിരുന്നെങ്കിലും ഒന്നെനിക് ഓർമയുണ്ട് "ഭ്രാന്തൻ" എന്നല്ലാതെ മനുഷ്യൻ എന്ന വാക്കുകൊണ്ട് എന്നെ ആരും പറഞ്ഞു കേട്ടിട്ടില്ല ..,
എന്റെ പൊട്ടിചിരിയെ ഭ്രാന്തന്റെ അട്ടഹാസമാണെന്നും എന്റെദേഷ്യവും പൊട്ടിക്കരച്ചിലുമെല്ലാം ഭ്രാന്തിളക്കമാണെന്നും നിങ്ങൾ പറഞ്ഞു ചിരിച്ചു നിങ്ങൾക്കെല്ലാം ഞാൻ വെറുമൊരു ആസ്വാദക വസ്തു മാത്രമായിരിക്കണം അല്ലെങ്കിൽ ആരുമെന്തേ എന്റെ ചങ്കു പൊട്ടിയുള്ള രോദനത്തെ മനുഷ്യന്റെ ഹൃദയം പൊട്ടിയ കരച്ചിൽ എന്ന് പറഞ്ഞില്ല ..ഒരാളും ഒരുവേളപോലും എന്റെ കരച്ചിലിന്റെ കാര്യം അന്വേഷിച്ചിട്ടുമില്ല ,മഴയത്തു വിറച്ചിരിന്നപ്പോഴും വെയിലേറ്റു റോഡരികിൽ തളർന്നു വീണപ്പോഴും നിങ്ങളിലെ എത്ര പേർ എന്നെ പ്രാകി കടന്നു പോയി വിശപ്പകറ്റാൻ മുട്ടിയ വാതിലുകളെല്ലാം കൊട്ടിയടച്ചും തല ചായ്ക്കാൻ ഇടം തരാതെ ആട്ടിയോടിച്ചും നിങ്ങൾ ബുദ്ദിയുള്ളവരാണെന്നു തെളിയിച്ചു കൊണ്ടേയിരുന്നു,..
തെരുവുനായകളോട് മല്ലിട്ടു കിട്ടിയ ഭക്ഷണം കൊണ്ട് വയറു നിറച്ചുകഴിഞ്ഞാൽ ഞാൻ ദൈവത്തെ ഓർത്തു ആർത്തു പൊട്ടിചിരിച്ചിരുന്നു, "മണ്ടൻ എന്തിനീ മനുഷ്യർക്കു ബുദ്ദികൊടുത്തു..."
ഇനിയൊരു ജന്മം ഈ ബുദ്ദിയുള്ള ഭ്രാന്തന്മാർക്കിടയിലെ ബുദ്ദിയുള്ളവനായി ജനിക്കാനാകുമെന്ന പ്രതീക്ഷയോടെ

No comments:

Post a Comment